Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

ആലപ്പുഴ കായംകുളത്ത് മാവേലി വേഷധാരിയായ കലാകാരന്റെ ശരീരത്തിലേക്ക് തിളച്ച എണ്ണ വീണ് പൊള്ളലേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കായംകുളം പുള്ളിക്കണക്കിലെ തട്ടുകടയില്‍ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരന് പൊള്ളലേല്‍ക്കുന്നത്.

കടയില്‍ നിന്നും ചായയും പലഹാരവും കഴിച്ചതിന് ശേഷം പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നില്‍. തർക്കത്തിനിടയില്‍ അബദ്ധത്തില്‍ എണ്ണ തെറിച്ചതാണെന്ന് കടയുടമ അവകാശപ്പെടുമ്പോള്‍, കടക്കാരൻ മനഃപൂർവ്വം എണ്ണയൊഴിക്കുകയായിരുന്നു എന്നാണ് ചന്ദ്രബാബുവിന്റെ പരാതി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new