Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി വാടസ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ക്ക് ഇനി വാടസ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച്‌ തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശനം ചെയ്യും

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കെഎസ്‌ആർടിസി ബസുകളില്‍ യാത്രക്കാർക്ക് ഇനി വാടസ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇതിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി സിപി ജോണ്‍ നിർവഹിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക വാട്‌സ്‌ആപ്പ് നമ്പറും കെഎസ്‌ആർടിസി സജ്ജമാക്കി. മെട്രോ റെയില്‍ മാതൃകയിലാണ് കെഎസ്‌ആർടിസിയും എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് സംവിധാനം വഴി വാട്‌സ്‌ആപ്പ് ടിക്കറ്റിങ് ഒരുക്കുന്നത്.

യാത്രക്കാർക്ക് വാട്‌സ്‌ആപ്പ് ചാറ്റിലൂടെ യാത്ര ചെയ്യേണ്ട സ്ഥലം തെരഞ്ഞെടുത്ത് വളരെ എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും, സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാനും ഇതുവഴി കഴിയും.

ആശയവിനിമയത്തിന് വിവിധ ഭാഷകള്‍ക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. സാധാരണക്കാർക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താൻ ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new