കെഎസ്‌ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകള്‍ നിർദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
മുൻ ഡിജിപി കെ പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി. സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാർശകളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിട്ടുള്ളത്.
കെഎസ്‌ആർടിസി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യ മേഖലയെയും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം ഗതാഗതമന്ത്രി വൈകുന്നേരം പ്രഖ്യാപിക്കുന്നതാണ്.

