Dailyhunt
കെഎസ്‌ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി...

കെഎസ്‌ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി...

കെഎസ്‌ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി. മൂവായിരം രൂപയില്‍ നിന്നും 5000 രൂപയായാണ് ഉയർത്തിയത്. യാത്രക്കാർക്ക് ടിക്കറ്റിന് പണം നല്‍കുന്നതിന് പകരം കാർഡ് ഉപയോഗിക്കാവുന്നതാണ്.

എടിഎം കാർഡുകള്‍ സ്വൈപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാർട്ട് കാർഡിലും ഉപയോഗിക്കുന്നത്. 1000 രൂപ മുതല്‍ 1999 രൂപ വരെയുള്ള റീ ചാർജിന് 40 രൂപ അധികം ലഭിക്കും.

2000 രൂപ മുതല്‍ 100 രൂപയും 3000 രൂപ മുതല്‍ 150 രൂപയും 4000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും. കാർഡിലെ തുകയ്ക്ക് ഒരു വർഷമാണ് കാലാവധി ലഭ്യമാകുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new