Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎസ്‌ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

കെഎസ്‌ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

ദേ സാറേ അവിടെ ഒന്നുമില്ല.!ഉവ്വ് മെന്‍സ്ട്രല്‍ കപ്പിലാക്കി സ്വകാര്യ ഭാഗത്ത് സീല്‍ ചെയ്ത് MDMA.. സരിതയെയും കാമുകനെയും തൂക്കി

എന്റെ വീട്ടില്‍ എന്നും അടിയാ സാറേ.. അച്ഛനും അമ്മയും വേണ്ട, 12 വയസ്സുകാരിക്ക് അഭിജിത് മതിയെന്ന് പൊട്ടിക്കരഞ്ഞ് അച്ഛൻ.. കസ്റ്റഡിയില്‍

സംസ്ഥാനത്ത് വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കെഎസ്‌ആര്‍ടിസി ബസുകളില്‍ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആര്‍ത്തവാവധി സംബന്ധിച്ച്‌ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആര്‍ത്തവസമയങ്ങളില്‍ ദീര്‍ഘനേരം നിന്നും നടന്നു ജോലി ചെയ്യേണ്ടി വരുന്നത് ശാരീരികമായി ബാധിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. വൃത്തിയുള്ള ശുചിമുറി പോലും ലഭിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പല കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും ശുചിത്വമുള്ള ശൗചാലയങ്ങള്‍, ആവശ്യത്തിന് വിശ്രമമുറികള്‍, ആര്‍ത്തവ മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയുടെ അഭാവമുണ്ടെന്നും ഈ സാഹചര്യങ്ങള്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ സമയത്തെ ജോലിയെ കൂടുതല്‍ പ്രയാസകരമാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new