കേന്ദ്ര മന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 92 കോടി രൂപയെന്ന് വിവരാവകാശരേഖ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വസതികളുടെ മോടി പിടിപ്പിക്കലിനായി ആദ്യമായാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ ചെലവാണ് 92.35 കോടി രൂപ. വിവരാവകാശ അപേക്ഷയ്ക്കുള്ള കേന്ദ്രസര്‍ക്കാര്‍ മറുപടി പ്രകാരമുള്ള കണക്കാണിത്. 2014 മുതലുള്ള കണക്കെടുത്താല്‍ ആകെ 547.68 കോടി രൂപയുടെ പണിയാണ് വസതികളില്‍ നടന്നത്. കേന്ദ്ര പൊതുമാരത്ത് വകുപ്പ്(സിപിഡബ്ല്യുഡി) വഴിയാണ് പ്രവൃത്തികള്‍ നടക്കുന്നത്.

