Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

കേരളത്തില്‍ അടുത്ത 3 ദിവസം അതീവ ജാഗ്രത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികള്‍ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച്‌ ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച്‌ മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തില്‍ ശാശ്വത പരിഹരമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോണ്‍

സംസ്ഥാനത്ത് കാലവർഷം കനത്തതോടെ അടുത്ത 3 ദിവസം അതീവ ജാഗ്രതാ നിർദ്ദേശം. പത്തനംതിട്ട മുതല്‍ കാസർകോട് വരെയുള്ള 12 ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ കനത്ത സാഹചര്യത്തില്‍ കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും, വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി ബാധകമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം ഈ മാസം പത്താം തീയതി വരെയുള്ള പിഎസ്‌സിയുടെ എല്ലാ ഓണ്‍ലൈൻ പരീക്ഷകളും മാറ്റിവെച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new