വടംവലി മത്സരത്തില്‍ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തില്‍ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയില്‍ 200 പേർ കുടുങ്ങി കിടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീർ ജെയ്സ്വാള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ നിന്നുള്ള 21 പേരെ രക്ഷിച്ചു. ചൈനീസ് മേഖലയില്‍ 200 പേർ കുടുങ്ങി കിക്കുന്നുണ്ട്. ഇഷ ഫൗണ്ടേഷൻ വഴി പോയവരില്‍ ഇന്ത്യൻ വംശജരും ഉണ്ട്. 47.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചു. രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലങ്ങള്‍ തയ്യാറാക്കാൻ ഇന്ത്യ സഹായിക്കും. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യക്കാർ ഉണ്ടോ എന്നതില്‍ ഇപ്പോള്‍ വിവരം ഇല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു.
നേപ്പാള്‍ പ്രളയ മേഖലയില്‍ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ സംസ്ഥാന സർക്കാർ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒരു ഗ്രാമം തന്നെ ഒലിച്ച് പോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി വ്ലോഗർ ആല്‍വിൻ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണക്കെട്ട് പൊട്ടി, നടുക്കുന്ന കാഴ്ചയായിരുന്നു. 150 ഓളം മലയാളികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവർ സുരക്ഷിതരാണെന്നും ആല്‍വില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാവല്‍ വ്ലോഗറായ ആല്‍വിൻ പകർത്തിയ ദൃശ്യങ്ങള്‍ ദുരന്തത്തിൻ്റെ നേർക്കാഴ്ചയാണ്.
