കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രവർത്തനങ്ങളും പരാമർശങ്ങളും വലിയ വിവാദങ്ങള്‍ക്കാണ് ഇടംപിടിക്കുന്നത്. കേരളം ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോയപ്പോള്‍ സല്‍ക്കാര വിരുന്നില്‍ പങ്കെടുത്ത മുഖ്യമന്ത്രി വിഡി സതീശൻ നടപടിയും കേരളത്തിലെ സ്ത്രീകള്‍ക്ക് എല്ലാവർക്കുമായി ഉറപ്പാക്കിയ പ്രിയ ദർശിനി പദ്ധതിയില്‍ സ്ത്രീകളെ പരിഹസിച്ച ഗതാഗത മന്ത്രി സിപി ജോണിന്റെ പരാമർശവും എല്ലാം അക്കൂട്ടത്തില്‍ ചിലതാണ്. എന്നാല്‍ ഇത് കൊണ്ടൊന്നും തീർന്നില്ല..
കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങള്‍ ബാലിശ വിഷയമെന്ന് പരിഹാസിച്ച മാധ്യമ പ്രവർത്തകരോട് സംസാരിച്ച എംപി കെസി വേണുഗോപാലിന്റെ രീതികളും അക്കൂട്ടത്തിലേക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ദുരിതാശ്വാസ പ്രശ്നങ്ങള്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് കെ സി വേണുഗോപാല്‍ എംപി പോയത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ദുരിതാശ്വാസ ക്വാമ്പുകളില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന് പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യങ്ങളെ ബാലിശമായ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞായിരുന്നു കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാല്‍ ഇത് വലിയ വിവാദമായി.
കേരളത്തിലെ മഴക്കെടുതി ഒരു പ്രധാന വിഷയമായി എംപിയ്ക്ക് തോന്നിയില്ലേ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.25 പേർക്ക് ജീവൻ നഷ്ടമായ മഴക്കെടുതിയില്‍ . നിരവധി വീടുകള്‍ നിലപതിച്ചു, എത്രയോ വീടുകള്‍ വെള്ളത്തിനടിയിലായി. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇതൊന്നും കെ സി വേണുഗോപാലിനെ അലട്ടുന്ന പ്രശ്നമേയല്ല.
ദേശീയ വിഷയങ്ങളില്‍ പ്രതികരിക്കാനാണ് താത്പര്യമെന്നും എംപി പ്രതികരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും നിരവധി പ്രശ്നങ്ങളുണ്ട്. ആവശ്യത്തിന് സൗകര്യമോ വെള്ളമോ വെളിച്ചമോ ഭക്ഷണമോ മാറാൻ വസ്ത്രമോ പല ക്യാമ്പുകളിലുമില്ല. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാൻ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവിന് താത്പര്യമില്ല എന്നത് വലിയ വിമർശനങ്ങള്‍ക്കാണ് ഇപ്പോള്‍ ഇടവരുത്തിയിരിക്കുന്നത്.

