വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...
കൊടുവള്ളി മദ്രസ ബസാറില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേർക്ക് പരുക്ക്. ഇവരെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാർ, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടം സംഭവിച്ചത്
കൈതപ്പൊയില്‍ സ്വദേശികളായ ആദം(ആറ്), ഫർസാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശേരി സ്വദേശിനി വനജ(52) എന്നിവർക്കാണ് പരിക്കേറ്റത്.
മറ്റൊരു കാറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. താമരശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിർദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാർ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.

