Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

പുലിവാല്‍ പിടിച്ച്‌ ട്രംപ്... 2029ല്‍ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടല്‍ ഇറാന്റെ 'റഡാറില്‍

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയില്‍ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സില്‍ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോള്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡില്‍ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തില്‍ ബുള്ളറ്റ് ട്രെയിൻ

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ നടുക്കി 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ. ബൊഗോട്ടയില്‍നിന്ന് 400 കിലോമീറ്റര്‍ പടിഞ്ഞാറുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മറാണ് പ്രഭവകേന്ദ്രം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ 79 കിലോമീറ്ററോ അതില്‍ കൂടുതലോ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കൊളംബിയന്‍ അധികൃതര്‍ പറഞ്ഞു.

ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടിരക്ഷപ്പെടുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അയല്‍രാജ്യമായ ഇക്വഡോറിലും വെനസ്വേലയുടെ അതിര്‍ത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ വിണ്ടുകീറി. ജൂണ്‍ അവസാനം വെനസ്വേലയില്‍ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് നൂറുകണക്കിന് കെട്ടിടങ്ങള്‍ തകരുകയും 5,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new