Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം

'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്‌അലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്സിനും.. ടെൻഡറില്‍ 11 കമ്പനികളാണ് പങ്കെടുത്തത്...

കുന്നിൻമുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..

പശ്ചിമബംഗാളില്‍ 1988-ല്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി.

ബംഗാളിലെ മാല്‍ഡ സ്വദേശിയായ രസിക് ചന്ദ്ര മൊണ്ടാലിന്റെ ശേഷിക്കുന്ന തടവുശിക്ഷ ഒഴിവാക്കി കേസ് അവസാനിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

മൊണ്ടാലിന് 2024 നവംബർ 29-ന് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രീംകോടതി അന്തിമമാക്കി. 1994-ല്‍ മൊണ്ടാലിന് 68 വയസ്സുള്ളപ്പോഴാണ് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.

2024 നവംബർ 29-ന് സുപ്രീംകോടതി ജാമ്യം അനുവദിക്കുംവരെ ജയിലിലായിരുന്നു.ശിക്ഷ ചോദ്യംചെയ്ത് മൊണ്ടാല്‍ നല്‍കിയ ഹർജി 2018-ല്‍ കല്‍ക്കട്ട ഹൈക്കോടതി തള്ളുകയായിരുന്നു. 2020-ല്‍, അന്ന് 99 വയസ്സുണ്ടായിരുന്ന മൊണ്ടാല്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടി തന്നെ ജയില്‍മോചിതനാക്കണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new