Dailyhunt
കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവല്‍ ജോസ് ജെബിന്‍.

ഇന്ന് ഉച്ചയോടുകൂടിയാണ് ബന്ധുക്കള്‍ വിവരം അരിഞ്ഞത്. കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടു. വിദ്യാര്‍ഥി എങ്ങിനെയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ഥിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new