Sunday, 25 Aug, 1.39 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കോതമംഗലത്ത് സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

കോതമംഗലത്ത് സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ വെട്ടിക്കൊന്നു. കല്ലിങ്കപ്പറമ്ബില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്ത്യായിനി (61)യെ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി കോതമംഗലം നാഗംഞ്ചേരിയിലാണ് സംഭവം നടന്നത്. മകന്‍ അനില്‍ കുമാര്‍ വാക്കത്തി കൊണ്ട് കാര്‍ത്ത്യായിനിയെ വെട്ടുകയായിരുന്നു. സഹോദരിക്ക് അമ്മ സ്വത്ത് നല്‍കിയെന്ന് തെറ്റിദ്ധരിച്ച അനില്‍ കുമാര്‍ സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു.
ഇന്നലെ രാത്രിയിലും സമാന രീതിയില്‍ ബന്ധുക്കളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൊലപാതകത്തിന് ശേഷം അനില്‍ കുമാര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top