കുവൈറ്റില്‍ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി... പള്ളിനട കൊല്ലാട്ട് പരേതനായ അബ്ദുല്‍ ലത്തീഫ് ഹാജി മകൻ മുഹമ്മദ് ഫാറൂഖ് ഹാജി (63)യാണ് കുവൈത്തില്‍ നിര്യാതനായത്. സാഹിബ് മസ്ജിദ് വെല്‍ഫെയർ കമ്മിറ്റി കുവൈത്ത് ഘടകം പ്രസിഡൻറായി പ്രവർത്തിക്കുന്ന ഫാറൂഖ്, കുവൈത്തിലെ സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. മാതാവ്: പരേതയായ കൊച്ചുബീവി. ഭാര്യ: മുനീറ. മക്കള്‍: മുഹമ്മദ് മുനീർ, മുഹമ്മദ് ഫവാസ്, മുഹമ്മദ് ബിലാലി ഷാ, മുഹമ്മദ് മുർഷിദ് ഷാ.
സഹോദരങ്ങള്‍: പരേതയായ നസീമ, സാബിറ, സെറീന, പരേതനായ മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് സക്കരിയ, റൈഹാനത്ത്, മുഹമ്മദ് ഇബ്രാഹിം. ഖബറടക്കം പള്ളിനട സാഹിബ് മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.

