Dailyhunt
ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകള്‍ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയില്‍ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങള്‍ ചിതറി അമേരിക്ക ചൈനയില്‍ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കില്‍ ചെക്ക്‌ വെച്ച്‌ ട്രംപ്...!നമുക്ക് ഗോദയില്‍ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കല്‍ അമേരിക്കയുടെ വെടിക്കെട്ട്

ഇറാന്‍- ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ലബനനില്‍ ആക്രമണം രൂക്ഷമാക്കിയ ഇസ്രയേല്‍, തെക്കന്‍ ലബനനിലെ അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്തെന്ന് റിപ്പോര്‍ട്ട്. വീടുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ശേഷം റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി തകര്‍ക്കുകയാണെന്ന് 'ദ് ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ പുറത്തിവിട്ട സ്‌ഫോടന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളായ ടൈബെ, നാഖൗറ, ഡീര്‍ സെറിയന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍. മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചില ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.

ഗാസയിലും റഫയിലും ചെയ്തതു പോലെ ഇസ്രയേലിനു ഭീഷണിയുയര്‍ത്തുന്ന മേഖലകളെ പൂര്‍ണമായും തകര്‍ക്കണമെന്ന പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് സ്‌ഫോടനങ്ങളെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. തെക്കന്‍ ലബനന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കുമെന്നും, ലിത്താനി നദി വരെയുള്ള എല്ലാ പ്രദേശത്തും സുരക്ഷാ മേഖല സ്ഥാപിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, ഇസ്രയേല്‍ ചെയ്യുന്നതു യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new