Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്

ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്

സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളില്‍ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..

സിനിമാ മേഖലയില്‍ പ്രവർത്തിക്കുന്ന ആളുകള്‍ക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലില്‍ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍

ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. കേരള സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ ദൗത്യമെന്നും, മുഴുവൻ ജനങ്ങളും ഇതിനോട് അണിചേരണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുകയും ചെയ്തു.

എസ്‌എൻഡിപി മുഖപത്രമായ 'യോഗനാദ'ത്തിന്‍റെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്നിനെതിരെയുള്ള സർക്കാർ നടപടി അഭിനന്ദനാർഹമാണ്. എന്നാല്‍ ഇപ്പോഴത്തെ നടപടി പുത്തനച്ചിപുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

നേരത്തെ വി.ഡി സതീശന്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍ തന്നെ രംഗത്തെത്തുന്നത്.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് എസ്‌എൻഡിപി പ്രവർത്തകർ ഈ ദൗത്യത്തിന്റെ ഭാഗമായി ഒത്തുചേരണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new