Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് ഒരു മരണം....

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് ഒരു മരണം....

സ്വന്തം ശാരീരിക തകരാർ ഭാര്യയില്‍ നിന്നും മറച്ചുവെച്ചു; ഒടുവില്‍ പിതൃത്വത്തെ സംശയിച്ച്‌ കൊലപാതകം...

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ

കുല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ ഒരു മരണം... ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചില്‍ തുടരുന്നു...

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകർന്ന് ഒരാള്‍ മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചനകളുള്ളത്. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ നാലുനില കെട്ടിമാണ് ഇന്നലെ രാത്രി 11.30ഓടെ തകർന്നത്. അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കോഹിനൂർ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

അതേസമയം രാത്രി ഒമ്പതുമണിയോടെ കെട്ടിടത്തില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടതായി താമസക്കാർ പറഞ്ഞു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതായി ഉദ്യോഗസ്ഥർ . നിരവധി കുടുംബങ്ങള്‍ കെട്ടിടത്തില്‍ നിന്ന് നേരത്തെ താമസം മാറിയിരുനനു. കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുമ്പോഴാണ് തകർന്നുവീണത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new