Dailyhunt
മകനുമൊത്തുള്ള മേഘ്‌ന രാജിന്റെ ഫോട്ടോ വൈറലാകുന്നു

മകനുമൊത്തുള്ള മേഘ്‌ന രാജിന്റെ ഫോട്ടോ വൈറലാകുന്നു

മേഘ്‌ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും മകന്‍ മലയാളികള്‍ക്കും പ്രിയപ്പെട്ടവനാണ്. മകനുമൊത്തുള്ള മേഘ്‌ന രാജിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മേഘ്‌ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോ എടുക്കാന്‍ പെട്ടെന്ന് അവന്‍ തയ്യാറായില്ല എന്ന് മേഘ്‌ന രാജ് പറയുന്നു.

എല്ലാ ദിവസവും ഞായറാഴ്ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്ച രാത്രി പോലെ തോന്നുന്നു. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങള്‍. ഞങ്ങള്‍ ചില രഹസ്യങ്ങളും പങ്കിടുന്നു. പറയാന്‍ മറന്നുവെന്ന് ഒരു സസ്‌പെന്‍സും വയ്ക്കുന്നു മേഘ്‌ന രാജ്. മകനുമൊത്തുള്ള ഫോട്ടോയും മേഘ്‌ന രാജ് തന്നെ ഷെയര്‍ ചെയ്തിരിക്കുന്നു.

ആദ്യം അവന്‍ ഫോട്ടോയ്ക്ക് തയ്യാറായില്ല, എങ്കിലും ഞാന്‍ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്‌ന രാജ് പറയുന്നത്. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും മേഘ്‌ന രാജ് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new