മങ്കര റെയില്‍വേ മേല്‍പാലത്തിന്റെ നിർമാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനായി മങ്കര റെയില്‍വേ ഗേറ്റ് ജൂലൈ അഞ്ച് മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ (ജനറല്‍) . റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള വാഹനങ്ങള്‍ക്ക് റൂട്ട് മാറ്റം ഉള്‍പ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ്.
പത്തിരിപ്പാല ഭാഗത്ത് നിന്നും വരുന്നവ: പത്തിരിപ്പാല ഭാഗത്ത് നിന്നും കുഴല്‍മന്ദം, പൂടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറളി ചന്തപ്പുരയില്‍ നിന്ന് തിരിഞ്ഞ് ഓടന്നൂർ - കോട്ടായി വഴി പോകേണ്ടതാണ്. കോട്ടായി, പൂടൂർ ഭാഗത്ത് നിന്നും വരുന്നവ: കോട്ടായി, പൂടൂർ എന്നിവിടങ്ങളില്‍ നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓടന്നൂർ - പറളി വഴി തിരിഞ്ഞുപോകുകയും വേണം.

