Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു

കനത്ത മഴ... നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടർമാർ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ

കോഴിക്കോട് മാവൂര്‍ റോഡില്‍ ബാറിന് സമീപമുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു. നടുവട്ടം സ്വദേശി ആദില്‍ റഷീദ് ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടയില്‍ സാരമായി പരിക്കേറ്റ ആദിലിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്.എന്‍. സ്ട്രീറ്റില്‍ കടകള്‍ നടത്തിയിരുന്നയാളാണ് മരിച്ച ആദില്‍.

കൃത്യം നടത്തിയ ശേഷം അക്രമി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുത്തിയ വ്യക്തിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new