Monday, 26 Aug, 4.19 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
മീനച്ചിലാറ്റിനെ തണുപ്പിക്കാന്‍ ലീഗ്; പാലാ ഉപ തെരഞ്ഞടുപ്പില്‍ കെ.എം മാണിയുടെ പിന്തുടര്‍ച്ചക്കാരനെ തീരുമാനിക്കുന്ന കാര്യത്തില്‍ പി ജെ. ജോസഫ് വിഭാഗം തുടരുന്ന കടുംപിടുത്തത്തിനെതിരെ മുസ്ലീം ലീഗ്; പ്രകോപനം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്

പാലാ ഉപ തെരഞ്ഞടുപ്പില്‍ കെ.എം മാണിയുടെ പിന്തുടര്‍ച്ചക്കാരനെ തീരുമാനിക്കുന്ന കാര്യത്തില്‍ പി ജെ. ജോസഫ് വിഭാഗം തുടരുന്ന കടുംപിടുത്തത്തിനെതിരെ മുസ്ലീം ലീഗ്. പാലാ സീറ്റിന്റെ കാര്യത്തില്‍ കുളം കലക്കരുതെന്ന് ജോസഫിനോട് പികെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യു ഡി എഫ് യോഗത്തിലും ഇതേ നയം തന്നെയാണ് ലീഗ് പിന്തുടരുക.

ജോസ് കെ മാണി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും നിഷാ ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന് തന്നെയാണ് കരുതുന്നത്. നിഷയ്ക്കാണ് വിജയ സാധ്യത എന്ന ചിന്തയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇ ജെ ആഗസ്തിയുടെ പേരാണ് പിജെ ജോസഫിന്റെ മനസിലുള്ളത്. എന്നാല്‍ പ്രായാധിക്യം സംഭവിച്ച ആഗസ്തിയെ മത്സരിപ്പിച്ചാല്‍ ജയ സാധ്യത ഇല്ലെന്ന ചിന്തയാണ് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലുള്ളത്. പി.ജെ. ജോസഫിനാകട്ടെ പാലാ സീറ്റില്‍ ജയിക്കാന്‍ ഒരു താത്പര്യവുമില്ല. പാലായില്‍ തോറ്റാല്‍ അതോടെ ജോസ് കെ മാണി ഇല്ലാതാകുമെന്ന് ജോസഫ് മനസില്‍ കരുതുന്നു.

ജോസ് കെ. മാണിയും ജോസഫും തമ്മിലുള്ള ശത്രുത വര്‍ധിക്കുന്നതോടെ പാലാ സീറ്റ് യു ഡി എഫിന് നഷ്ടമാകുമോ എന്ന സംശയം കോണ്‍ഗ്രസിനും ലീഗ് നേതൃത്വത്തിനുമുണ്ട്. അതു കൊണ്ടാണ് കോണ്‍ഗ്രസിന്റെ അറിവോടെ ലീഗ് ചര്‍ച്ചക്ക് ഒരുങ്ങിയത്. കോണ്‍ഗ്രസിന് പി ജെ ജോസഫിനോട് ചര്‍ച്ച നടത്താന്‍ ചില സാങ്കേതിക തടസങ്ങളുണ്ട്. കാരണം കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ജോസ് കെ. മാണിക്കൊപ്പം നിന്നു എന്ന ധാരണ ജോസഫിനുണ്ട്. തത്കാലം ജോസ്ഥിനെ പിണക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലാ

പാലായില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതിന് പിന്നില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. പിജെ ജോസഫിന്റെ രഹസ്യ പിന്തുണ നേടിയെടുക്കുക എന്നതാണ് അതില്‍ പ്രധാനം. പാലാ ഉപതെരഞ്ഞടുപ്പില്‍ ജയിച്ചാല്‍ മറ്റ് ഉപതെരഞ്ഞടുപ്പുകളില്‍ നേട്ടമുണ്ടാക്കാമെന്നും ഡി പി എം കരുതുന്നു. പാലാ കഴിഞ്ഞ 52 വര്‍ഷമായി യു ഡി എഫിന്റെ കൈയിലിരിക്കുന്ന സീറ്റാണ്. അത് പിടിച്ചെടുത്താല്‍ പിണറായിക്ക് പിടിച്ചു നില്‍ക്കാം. അതു കൊണ്ടു തന്നെ പാലായില്‍ സര്‍വ സന്നാഹങ്ങളും ഇറക്കി സിപിഎം കളിക്കും. പി ജെ ജോസഫിന് വലിയ ബന്ധമാണ് ഇടതുമുന്നണി നേതാക്കളുമായുള്ളത്. ഇടതു മുന്നണിക്ക് പാലായില്‍ നടക്കുന്നത് ജീവന്‍ മരണ പോരാട്ടമാണ്. പിണറായിയെ സംബന്ധിച്ചടത്തോളം സീതാറം യച്ചുരിയുടെ മുഖത്ത് നോക്കണമെങ്കിലും പാലാ ജയിക്കണം. ഉപതെരഞ്ഞടുപ്പില്‍ ജയിച്ചില്ലെങ്കില്‍ കനത്ത പരാജയമായിരിക്കും അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ നേരിടുക.

ലീഗിന് ജോസ് കെ മാണിയോടാണ് കൂറ്. പികെ കുഞ്ഞാലികുട്ടിക്ക് കെഎം മാണിയുമായുള്ള ബന്ധമാണ് ഇതിന്റെ അടിസ്ഥാനം. പി ജെ ജോസ്ഫിന് ലീഗുമായി യാതൊരു ബന്ധവുമില്ല. കെഎം മാണിയുടെ ശാക്തിക മേഖലകളില്‍ ജോസഫ് നടത്തുന്ന കരുനീക്കങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് ജോസ് പക്ഷത്തിനുള്ളത്. തൊടുപുഴയില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കില്ലല്ലോ എന്നാണ് ജോസ് കെ. മാണി ചോദിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top