Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍നിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍നിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

എന്‍എസ്‌എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റർ തകരാറില്‍..... രണ്ടു പേർക്ക് പരുക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍നിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി. രാവിലെ 10.50-ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി,മന്ത്രി വി. ശിവൻകുട്ടി., എ.എ. റഹിം എം.പി. എന്നിവർ വിമാനത്താവളത്തില്‍ എത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

കൂടിനിന്നവരെ കൈവീശിക്കാണിച്ച്‌ കാറില്‍ കയറുകയായിരുന്നു. എ.കെ.ജി. സെന്ററില്‍നിന്നെത്തിച്ച കാറിലായിരുന്നു ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്കുള്ള യാത്ര. മുന്നിലും പിന്നിലും സുരക്ഷ ഒരുക്കിയിരുന്ന കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല. പോലീസിന്റെ ഒരു എസ്‌കോർട്ട് ജീപ്പ് മാത്രമാണ് അനുഗമിച്ചത്. വിമാനത്താവളത്തിലും റോഡിലും പോലീസ് പ്രത്യേക സുരക്ഷ ഒരുക്കി.
ഉച്ചയോടെ ക്ലിഫ് ഹൗസില്‍നിന്നും എ.കെ.ജി. സെന്ററിലെത്തിയ അദ്ദേഹം അരമണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം വീണ്ടും ക്ലിഫ് ഹൗസിലേക്ക് മടങ്ങി. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ യോഗം ക്ലിഫ് ഹൗസില്‍ ചേർന്നു. ഫയലുകള്‍ മാറ്റി ഓഫീസ് ഒഴിയാൻ നിർദേശം നല്‍കി.

വൈകാതെ ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ ഔദ്യോഗികവസതിയായി കന്റോണ്‍മെന്റ് ഹൗസ് അനുവദിക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പുതിയ സർക്കാർ അധികാരം ഏല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new