Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച്‌ പ്രതിപക്ഷമായ ഡിഎംകെ

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച്‌ പ്രതിപക്ഷമായ ഡിഎംകെ

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍..ദമ്പതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി..തല കാണാനില്ല..

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം

'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്‌അലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്സിനും.. ടെൻഡറില്‍ 11 കമ്പനികളാണ് പങ്കെടുത്തത്...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എംഎല്‍എമാര്‍ക്ക് പ്രഖ്യാപിച്ച കാര്‍ പാര്‍ട്ടിയിലെ 59 എംഎല്‍എമാരും സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അനാവശ്യ ചെലവുകള്‍ വേണ്ടെന്നും അര്‍ഹരായവര്‍ക്ക് മാത്രം കാര്‍ നല്‍കണമെന്നും ഉദയനിധി പറഞ്ഞു.

പിന്നാലെ എല്ലാവരെയും ഒരുപോലെ കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വ്യക്തമാക്കി മന്ത്രി ആധവ് അര്‍ജുന രംഗത്തെത്തിയിരുന്നു. വിസികെ , കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയ ചെറിയ പാര്‍ട്ടികളിലെ എംഎല്‍എമാരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളില്‍ യാത്ര ചെയ്യാന്‍ കാര്‍ ഒരു ആഡംബരമല്ല മറിച്ച്‌ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെയും ആധവ് അര്‍ജുന രൂക്ഷമായി വിമര്‍ശിച്ചു. മൂന്ന് ബംഗ്ലാവുകള്‍ ഉള്ളപ്പോള്‍ ഉദയനിധി എന്തിനാണ് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ 234 എംഎല്‍എമാര്‍ക്കും സൗജന്യമായി കാറുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എംഎല്‍എമാരുടെ കാറുകളുടെ െ്രെഡവര്‍, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള ചെലവുകള്‍ക്കായി വിജയ് സര്‍ക്കാര്‍ പ്രതിമാസം 75,000 രൂപയും പ്രഖ്യാപിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new