മുല്ലപ്പെരിയാർ പൊട്ടുമോ ഇല്ലയോ എന്ന് നാം പഠിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? ഓരോ പഠനത്തിനും അവസാനം വിദഗ്ദ്ധ സമിതിയിലെ, കേരളത്തോട് താല്‍പര്യമുള്ളവർ പൊട്ടുമെന്നും തമിഴ്‌നാടിനോട് താല്‍പര്യമുള്ളവർ പൊട്ടില്ലെന്നും ശാസ്ത്രീയമായ നിഗമനങ്ങളവതരിപ്പിക്കും. എന്തായാലും മുല്ലപ്പെരിയാർ ഇതുവരെ പൊട്ടിയിട്ടില്ല, പൊട്ടുമെന്നോ പൊട്ടില്ലെന്നോ ഇപ്പോഴും പറയാനുമാകില്ല. ശാസ്ത്രത്തിന്റെ ആ അനിശ്ചിതത്വത്തിനു കീഴിലാണ് പതിനായിരക്കണക്കിനാളുകള്‍ ഇപ്പോഴും അന്തിയുറങ്ങുന്നത്.
ഏതൊരു പാരിസ്ഥിതികാഘാത പഠനത്തിന്റെയും ആത്യന്തികമായ റിസല്‍ട്ട് ഇതൊക്കെത്തന്നെയാണ്. ആഘാതം കുറവാണെന്നും കുഴപ്പമൊന്നുമില്ലെന്നും ശാസ്ത്രീയമായി പറഞ്ഞാലും അത് അംഗീകരിക്കാത്ത കുറേപ്പേരുണ്ടാകും, തിരിച്ചും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടും ഉമ്മൻ കമ്മറ്റി റിപ്പോർട്ടുമൊക്കെ മാറിയും തിരിഞ്ഞും സംഭവിക്കുന്നത് അതുകൊണ്ടാണ്. നിലവിലെ സാഹചര്യം ഇടുക്കിയില്‍ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121 അടി പിന്നിട്ടു. ഇതോടെ ജലനിരപ്പ് 2,349 അടിയായി.
കഴിഞ്ഞ വർഷത്തേക്കാള്‍ 28 അടി വെള്ളം ഇപ്പോള്‍ കുറവാണ് .കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ 20 അടി വെള്ളം ഉയർന്നിട്ടുണ്ട് .സമാധാനപരമായ മഴ അതാണ് ഇടുക്കിയില്‍ പെയ്തുകൊണ്ട് ഇരിക്കുന്നത് . അതിതീവ്ര മഴയൊന്നും പെയ്യുനില്ല .നിലവില്‍ റൂള്‍ കേർവ് എന്ന് പറയുന്നത് 136 അടിയാണ് .136 അടി ഉയർന്നാല്‍ മാത്രമേ പെരിയാറിലേക്ക് വെള്ളം ഒഴുക്കുകയുള്ളു . നിലവില്‍ 121 അടി വരെ മാത്രമേ ഉയർന്നിട്ടുള്ളു . കഴിഞ്ഞ ദിവസംപെയ്ത ശക്തമായ മഴയില്‍ ആറടി മാത്രമേ വെള്ളം ഉയർന്നിട്ടുള്ളു . ഇടുക്കി ഡാമിലാണെങ്കില്‍ 2350 അടിയിലേക്ക് ജലം എത്തിയിട്ടുണ്ട് .
2383 അടിയാണ് ഇടുക്കി ഡാമിലെ റൂള്‍ കേർവ് . മുല്ലപ്പെരിയാർ അണക്കെട്ടും ഇടുക്കി അണക്കെട്ടും നിലവില്‍ ഒരു തരത്തിലും ആശങ്കയിലാഴ്ത്തുന്ന കണക്കുകള്‍ അല്ല പുറത്തു വരുന്നത് . കെ എസ് ഇ ബി യെ സംബന്ധിച്ച് ആശ്വാസകരമാണ് . പക്ഷെ എല്ലാം മഴക്കാലത്തും മലയാളികള്‍ക്കുള്ള വലിയൊരു ആശങ്കയാണ് മുല്ലപെരിയാർ ഡാം . പല തീയറികളും പഠനങ്ങളും വരാറുണ്ട് . ഇടുക്കിയും വയനാടും ഉള്‍പ്പെടെയുള്ള മലയോര ജില്ലകള്‍ ഗതാഗതരംഗത്ത് നേരിടുന്ന പ്രതിസന്ധി അതിഭീകരമാണ്. റോഡുകള്‍ വികസിച്ചാലും വാഹനങ്ങളുടെ പെരുപ്പംമൂലം ആ വികസനമൊന്നും പോരാതെ വരും.
വർഷങ്ങളായി നമ്മള്‍ ചർച്ച ചെയ്യുന്ന, കേരളത്തിന്റെ ഉറക്കം കെടുത്തുന്ന വലിയൊരു ചോദ്യമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും ആശ്രയിച്ചിരിക്കുന്ന ഈ ഡാമിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നിയമപോരാട്ടങ്ങളില്‍ തമിഴ്‌നാട് കാണിക്കുന്ന ആസൂത്രണവും മികവും കേരളത്തിന്റെ ഭാഗത്തുനിന്നുംഉണ്ടാകുന്നില്ലെന്നതാണ് മറ്റൊരു പ്രധാന തിരിച്ചടി.
സുപ്രീം കോടതിയില്‍ മുല്ലപ്പെരിയാര്‍ കേസ് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സാങ്കേതിക വിദഗ്ധരായ 20-ഓളം റിട്ടയര്‍ ചെയ്ത എന്‍ജിനീയര്‍മാരുടെ പ്രത്യേക ടീമിനെയാണ് തമിഴ്‌നാട് സജ്ജമാക്കുന്നത്. എന്നാല്‍ സാങ്കേതിക ഡാറ്റയും കൃത്യമായ എന്‍ജിനീയറിങ് തെളിവുകളും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ കേരളത്തിന് പലപ്പോഴും വലിയ വീഴ്ച സംഭവിക്കുന്നു.

