Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുംബൈ ഇന്ത്യൻസിനെ 30 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയല്‍സ്

മുംബൈ ഇന്ത്യൻസിനെ 30 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയല്‍സ്

ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എല്‍. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്... ഗുജറാത്ത് ടൈറ്റൻസും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ക്വാളിഫെയർ വണ്ണില്‍

ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

മുംബൈ ഇന്ത്യൻസിനെ 30 റണ്‍സിന് തോല്‍പിച്ച്‌ 16 പോയന്റുമായാണ് രാജസ്ഥാൻ റോയല്‍സ് കടന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറില്‍ എട്ട് വിക്കറ്റിന് 205 റണ്‍സെടുത്തു. തുടക്കത്തിലെ തകർച്ചക്ക് ശേഷം ഇടക്ക് പൊരുതിയെങ്കിലും നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 175ലെത്താനേ ആതിഥേയർക്കായുള്ളൂ.

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങില്‍ 15 പന്തില്‍ 32 റണ്‍സടിക്കുകയും ചെയ്ത ജോഫ്ര ആർച്ചറാണ് കളിയിലെ കേമൻ. മുംബൈ ബാറ്റർമാരില്‍ ഏറെ നാളത്തെ ഇടവേളക്ക് ശേഷം താളംകണ്ടെത്തിയ സൂര്യകുമാർ യാദവ് 42 പന്തില്‍ 60 റണ്‍സ് കുറിച്ചു.

രാജസ്ഥാന്റെ വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശിക്ക് ഇത്തവണ നിറംമങ്ങുകയായിരുന്നു. ആറ് പന്തില്‍ നാല് റണ്‍സേ എടുത്തുള്ളൂ. 17 പന്തില്‍ 27 റണ്‍സായിരുന്നു മറ്റൊരു ഓപണർ യശസ്വി ജയ്സ്വാളിന്റെ സംഭാവന. ധ്രുവ് ജുറെല്‍ 26 പന്തില്‍ 38 റണ്‍സ് നേടി. ജുറെലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ റിയാൻ പരാഗ് എട്ട് പന്തില്‍ 14ഉം ഡൊനോവൻ ഫെറെയ്റ 15 പന്തില്‍ 18ഉം റണ്‍സിന് പുറത്തായി. ദാസുൻ ഷനക 15 പന്തില്‍ 29 റണ്‍സ് നേടി. ഇന്നിങ്സ് പൂർത്തിയാവുമ്പോള്‍ രവീന്ദ്ര ജഡേജ 11 പന്തില്‍ 19ഉം നാന്ദ്രെ ബർഗർ മൂന്ന് പന്തില്‍ പത്തും റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. മുംബൈ ബൗളർമാരില്‍ ദീപക് ചാഹറും ഷാർദുല്‍ താക്കൂറും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new