Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുംബൈയില്‍ കനത്ത മഴ.... ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു

മുംബൈയില്‍ കനത്ത മഴ.... ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു

വോട്ടർ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതല്‍ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് മുതല്‍ 11 വരെ നീളുന്ന ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും...

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡല്‍ഹിയില്‍ നവവധു കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം

ഡല്‍ഹിയിലെ നജഫ്ഗഡില്‍ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മുംബൈ ദാദറിലെ മീനാതായി ഫ്ലവർ മാർക്കറ്റില്‍ ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് മാർക്കറ്റ് കെട്ടിടത്തിന് വൻനാശനഷ്ടങ്ങള്‍ സംഭവിച്ചു.

കച്ചവടമില്ലാത്ത സമയത്ത് അപകടമുണ്ടായതിനാല്‍ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതല്‍ നടപടിയെന്ന നിലയില്‍ മാർക്കറ്റിലേക്കുള്ള വൈദ്യുതി ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചു.
മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയിലെ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കനത്തെങ്കിലും നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ നിലവില്‍ സാധാരണ നിലയിലായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new