Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി തൃഷയ്‌ക്കെതിരായ 'ദ്വയാര്‍ഥ' പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ തമിഴ്‌നാട്ടില്‍ വൻ രാഷ്ട്രീയ വിവാദം...

നടി തൃഷയ്‌ക്കെതിരായ 'ദ്വയാര്‍ഥ' പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ തമിഴ്‌നാട്ടില്‍ വൻ രാഷ്ട്രീയ വിവാദം...

15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..

ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നില്‍ ഇന്ത്യൻ അജ്ഞാതർ..

പ്രണയപ്പകയില്‍ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരില്‍ ചതിച്ച്‌; ഹരിയാനയെ നടുക്കിയ കൊലപാതകം...

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടുമൊരു വിവാദ കൊടുങ്കാറ്റ്. ഇത്തവണ വിവാദത്തിലകപ്പെട്ടിരിക്കുന്നത് ഡിഎംകെ (DMK) നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനാണ്. പാർട്ടി യോഗത്തിനിടെ നടി തൃഷയെക്കുറിച്ച്‌ ഉദയനിധി നടത്തിയ 'ദ്വയാർഥ' പ്രയോഗമാണ് പുതിയ രാഷ്ട്രീയ പോരിലേക്ക് വഴിതുറന്നിരിക്കുന്നത്. ഇതിനെതിരെ തമിഴക വെട്രി കഴകം (TVK) പ്രവർത്തകരും വിജയ് ആരാധകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാവേരി നദീജല തർക്കത്തെക്കുറിച്ചും കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കാൻ ഡിഎംകെ സംഘടിപ്പിച്ച വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തമിഴ്‌നാട്ടിലേക്ക് വെള്ളം എത്തിക്കുന്നതിനേക്കാള്‍ മുഖ്യമന്ത്രി വിജയ് മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ഉദയനിധി പ്രസംഗത്തിനിടെ ആരോപിച്ചു.ഈ പരാമർശം കേട്ടയുടൻ സദസിലുണ്ടായിരുന്ന ഡിഎംകെ പ്രവർത്തകർ ഒന്നിച്ച്‌ "തൃഷ... തൃഷ..." എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പ്രവർത്തകർ ആവേശത്തിലായതോടെ, പ്രസംഗം നിർത്തിവെച്ച്‌ തന്റെ പരാമർശം കാവേരിയെപ്പറ്റിയാണെന്നും അതൊരു തമാശ മാത്രമാണെന്നും ഉദയനിധി പറയുകയായിരുന്നു. ഇത് സദസില്‍ വലിയ ചിരിക്കും കയ്യടിക്കും ഇടയാക്കി.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉദയനിധിയുടെ വാക്കുകളിലും അണികളുടെ പ്രതികരണത്തിലും മോശം അർത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന വിമർശനം ഉയർന്നത്.

പൊതുവേദികളില്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദ ഉദയനിധി ലംഘിച്ചുവെന്നും സ്ത്രീകളെ രാഷ്ട്രീയ വൈരാഗ്യ തീർക്കലിനായി കരുവാക്കുന്നത് ഒഴിവാക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. മുഖ്യമന്ത്രി വിജയ്‌യുമായുള്ള രാഷ്ട്രീയ പോരാട്ടത്തിലേക്ക് നടി തൃഷയുടെ പേര് വലിച്ചിഴച്ചതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കടുക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new