Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച്‌ ക്രൂരപീഡനം

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച്‌ ക്രൂരപീഡനം

ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നല്‍കിയ 10 ലക്ഷം രൂപ തിരിച്ചു നല്‍കി..

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി

നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ആറാംക്ലാസുകാരനായ സഹോദരനോടൊപ്പം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ ശേഷം ആളില്ലാത്ത സ്ഥലത്തെത്തിച്ച്‌ പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ മെഹ്ഗാവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സഹോദരന്റെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

സംഭവദിവസം ഇരുവരും സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ഈ സമയത്ത് പ്രതി സ്‌കൂട്ടറിലെത്തി ഇവര്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. കുട്ടികള്‍ക്ക് നേരത്തെ പരിചയമുള്ളയാളായിരുന്നു പ്രതി. അതുകൊണ്ട് തന്നെ കുട്ടികള്‍ പ്രതിക്കൊപ്പം സ്‌കൂട്ടറില്‍ കയറി. എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് പകരം തൊട്ടടുത്തുള്ളൊരു ഒഴിഞ്ഞ പ്രദേശത്തേക്കാണ് പോയത്. അവിടെ വച്ച്‌ സഹോദരന്റെ മുന്നില്‍ വച്ച്‌ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരനെ പ്രതി മര്‍ദിച്ചതായും പരാതിയുണ്ട്. പിന്നാലെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു.

പിന്നാലെ സഹോദരന്‍ വീട്ടിലേക്ക് ഓടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാരെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ശേഷം പെണ്‍കുട്ടിയുടെ കുടുംബം മെഹ്ഗാവ് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new