Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

തൃശൂർ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടർ

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്

തൃശൂര്‍ നെടുപുഴയില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവില്‍ പാടത്ത് വളര്‍ത്തിയിരുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ ബോട്ടില്‍ കോള്‍പ്പാടത്തേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഞ്ചുപേരാണ് ബോ ട്ടില്‍ ഉണ്ടായിരുന്നത്. പാടത്തിന് നടുവില്‍ വച്ച്‌ ബോട്ട് മുങ്ങി. മൂന്നുപേര്‍ നീന്തിക്കയറി.

കാണാതായ രണ്ടുപേര്‍ക്കായി ഫയര്‍ഫോഴ്‌സ് തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് രക്ഷപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെളിച്ചക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സുനി എന്ന വ്യക്തിയാണ് മീന്‍ വളര്‍ത്തുന്നതിനായി കോള്‍പ്പാടം പാട്ടത്തിനെടുത്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new