വോട്ടിങ് മെഷീനില്‍ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോണ്‍ഗ്രസ് കളക്ടർ നേരിട്ട് ബൂത്തില്‍
കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു
നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി. തിരുവനന്തപുരം മണ്ഡലത്തിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ ഇതുവരെ കണ്ട സൂചനകള്‍ വ്യക്തമാക്കുന്നതാണ് ഇന്നത്തെ പോളിങ്ങെന്നും അദ്ദേഹം പറഞ്ഞു.
'തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമായ ഭരണവിരുദ്ധ വികാരം നിയമസഭ തെരഞ്ഞെടുപ്പിലും തുടരുന്നുണ്ട്.
ആ വികാരം ജനരോഷമായി ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പത്ത് വർഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കണക്ക് ചോദിക്കുന്ന ഒരു തെരഞ്ഞെടുപ്പാണിതെന്നും എ.കെ. ആന്റണി പറഞ്ഞു.

