Dailyhunt
ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്ബനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്ബുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്ബോള്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോടതി

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ .

സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയം മാര്‍ച്ച്‌ 9 ന് ലോക്‌സഭ പരിഗണിക്കും; ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാകുമെന്ന് സര്‍ക്കാര്‍
കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഇന്ന് കട്ടക്കിലെ വസതിയില്‍ സംസ്‌കാരം നടക്കും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new