Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച്‌ 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

സിക്കിമില്‍ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച്‌ ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച്‌ പൊലീസ്

രക്ഷിതാക്കള്‍ സ്‌കൂട്ടറിലിരുത്തിയ ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 55കാരനെ നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു.ഹൈദരബാദിലെ ജിയാഗുഡിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് 55കാരനായ ചായക്കടക്കാരന്‍ അബ്ദുള്‍ അസീസ് 9വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനശ്രമം സിസിടിവിയില്‍ പതിഞ്ഞതോടെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. സ്‌കൂട്ടറിന് മുകളില്‍ ഇരിക്കുന്ന 9കാരിയെ ഇയാള്‍ കടന്നുപിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരുമായാണ് തര്‍ക്കമുണ്ടായത്.

തര്‍ക്കത്തിനൊടുവില്‍ ഒരു കൂട്ടം ആളുകള്‍ ഇയാളെ വടികള്‍ ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ അസീസ്, ഭാര്യയുമായി പിരിഞ്ഞ് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ കഴിഞ്ഞ രണ്ട് വര്‍ഷമായി ബഞ്ചാര ഹില്‍സിലാണ് താമസം. സംഭവവുമായി ബന്ധപ്പെട്ട് കുല്‍സുംപുര പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 105, 3(5) എന്നിവ പ്രകാരം കണ്ടാലറിയാവുന്ന പലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മരിച്ച അസീസിനെതിരെ പോക്‌സോ നിയമപ്രകാരവും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new