Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ വൻവര്‍ദ്ധനവ്.... ചതയദിനത്തില്‍ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ

ഓണക്കാലത്ത് കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ വൻവര്‍ദ്ധനവ്.... ചതയദിനത്തില്‍ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റില്‍; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയില്‍ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളില്‍ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമില്‍ കയറും മുൻപ് നിലവിളിച്ച്‌ ഗർഭിണി,മരിച്ചു...!

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തില്‍ വൻകുതിപ്പ്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് ലഭിച്ചത്.

ഉത്രാടത്തിന് 21,45,267 പേർ കെ.എസ്.ആർ.ടി.സി ബസുകളില്‍ യാത്ര ചെയ്തു. ഇതില്‍ 9,34,056 പേർ പ്രിയദർശിനി ഫ്രീ ടിക്കറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്തി. 7,88,69,469 രൂപയുടെ കളക്ഷൻ ലഭിച്ചു. 2,04,31,007 രൂപയുടെ പ്രിയദർശിനി ഫ്രീ ടിക്കറ്റുകളും ഉള്‍പ്പെടുന്നു.

കഴിഞ്ഞവർഷം ഇതേദിവസം 19,31,706 യാത്രക്കാരും 7,57,98,253 രൂപ വരുമാനവുമാണ് ലഭിച്ചിരുന്നത്. തിരുവോണത്തിന് 2,597 ബസുകള്‍ സർവീസ് നടത്തി. 12,95,172 യാത്രക്കാരില്‍ നിന്നായി 4,77,14,150 രൂപ വരുമാനം ലഭിച്ചു. മുൻവർഷം ഇത് 4,74,34,359 രൂപയായിരുന്നു. അവിട്ടം ദിനമായ വ്യാഴാഴ്ച, 3,490 ബസുകള്‍ സർവീസ് നടത്തി. 7,01,71,004 രൂപയുടെ വരുമാനം നേടി. യാത്രക്കാർ-19,91,846.

കഴി‌ഞ്ഞവർഷം 6,15,50,237 രൂപയുടെ വരുമാനമാണ് അവിട്ടത്തിന് ലഭിച്ചത്. ചതയം ദിനത്തിന് ബസുകളുടെ എണ്ണം 3,787 ആയി ഉയർത്തി. യാത്രക്കാർ 22,02,992. വരുമാനം 8,07,71,743 രൂപ. കഴിഞ്ഞ വർഷം ഇതേ ദിവസം 7,10,86,516 രൂപയായിരുന്നു ലഭിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new