വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു
ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയില്‍നിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി പറഞ്ഞു.
തീരുമാനം പൂർണമായും നയപരമാണ്. രാജ്യത്തിന്റെ നിലവിലുള്ളതും ദീർഘകാലവുമായ ഊർജ തന്ത്രത്തിന്റെ സമഗ്രമായ അവലോകനത്തെ തുടർന്നാണ് ഈ തീരുമാനം. തീരുമാനമെടുക്കുന്നതിന് മുൻപ് യു.എ.ഇ മറ്റൊരു രാജ്യവുമായും ചർച്ചകള്‍ നടത്തിയിട്ടില്ല. ഉത്പാദന നിലവാരവുമായി ബന്ധപ്പെട്ട നയങ്ങള്‍ ശ്രദ്ധാപൂർവ്വം പരിശോധിച്ചതിന് ശേഷമാണ് നടപടിയെന്നും അല്‍ മസ്‌റൂയി പറഞ്ഞു.
പതിറ്റാണ്ടുകളായി സംഘടനയുമായി സഹകരിച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു. എണ്ണ ഉത്പാദനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളതും സുരക്ഷിതവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങള്‍ നിലകൊള്ളുമെന്നും സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി വ്യക്തമാക്കി.
