Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആര്‍!! കാപ്പ കേസില്‍ കുരുങ്ങിയ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍.സുഗതന്റെ കാര്യത്തില്‍ VVRന്  200% കോണ്‍ഫിഡൻസ്.. സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആര്‍!! കാപ്പ കേസില്‍ കുരുങ്ങിയ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍.സുഗതന്റെ കാര്യത്തില്‍ VVRന് 200% കോണ്‍ഫിഡൻസ്.. സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങള്‍ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണുഗോപാലിന്റെ നാക്ക് പിഴവില്‍ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സുഗതനെ തേടി വിയ്യൂർ ജയിലില്‍ എത്തിയ കത്ത് ചിത്രയെ ശരിവച്ച്‌ ആഭ്യന്തരം; പക്ഷേ കൗണ്‍സില്‍ സ്ഥാനം തെറിച്ചേക്കും!!

ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രി സല്‍ക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗണ്‍സിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സുഗതനെ തേടിയെത്തിയ കത്തില്‍ ട്വിസ്റ്റ്

ഇന്ന് ബിജെപിയ്ക്ക് ഏറെ നിർണായകമായ ദിവസമാണ്. വാഴോട്ടുകോണം കൗണ്‍സില്‍ ആർ സുഗതൻ അയോഗ്യനാകപ്പെടുമോ ഇല്ലയോ എന്നറിയൻ നിർണായകമായ ദിവസം. അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും എന്നിരിക്കെ സുഗതൻ ഇത്തവണ അവധിയപേക്ഷ നല്‍കിചയിരിക്കുന്നു. പക്ഷേ കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന സുഗതന് അത്തരമൊരു അവധി അനുവദിച്ചാല്‍ അതിലൂടെ നല്‍കുന്ന പിൻതുണ കുറ്റക്കാരെ സംരക്ഷിക്കുകയല്ലേ എന്നാണ് പ്രതിപക്ഷ വിമർശനം.

എന്തായാലും നിലവില്‍ തിരുവനന്തപുരം മേയര്‍ വി വി രാജേഷ് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും എന്നാണ് വിവരം. അപേക്ഷയെ എതിര്‍ക്കാനാണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും തീരുമാനം. അവധി അപേക്ഷ പാസായില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാവുമെന്നിരിക്കെ അപേക്ഷ വോട്ടിനിടാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

എന്നാല്‍ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. അവധി അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും അത് അനുവദിച്ച ചരിത്രം മാത്രമെ കോര്‍പ്പറേഷന് ഉള്ളൂ. ഒരാളുടേയും അവധി അപേക്ഷയ്ക്ക് എതിരായ നിലപാട് ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു. അവിശ്വാസം കൊണ്ടുവരാന്‍ കാത്തിരിക്കുകയാണെന്നും എന്താണ് വൈകുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും വി വി രാജേഷ് പരിഹസിച്ചു.

അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. എന്നാല്‍ കൗണ്‍സിലിന് അവധി അപേക്ഷ അംഗീകരിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ പരാതിയുമായി ആരെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാല്‍ ഏത് സാഹചര്യത്തിലാണ് അവധി അംഗീകരിച്ചതെന്ന് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടി വരും.

ജൂണ്‍ 29നാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മാസത്തില്‍ ഒരു കൗണ്‍സില്‍ യോഗം നിര്‍ബന്ധമാണെന്നിരിക്കെയാണ് ഇന്ന് കൗണ്‍സില്‍ വിളിച്ചിരിക്കുന്നത്. 101 അംഗ കൗണ്‍സിലില്‍ സുഗതന്‍ ഉള്‍പ്പെടെ 50 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. രണ്ട് സ്വതന്ത്രരില്‍ ഒരാളുടെ പിന്തുണയോടെയാണ് ബിജെപി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

സുഗതന്‍ അയോഗ്യനായാല്‍ ബിജെപി ഭരണസമിതി പ്രതിസന്ധിയിലാവും. യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ആകെ അംഗബലം 49 ആണ്. രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ വോട്ട് ഇതോടെ നിര്‍ണ്ണായകമാവും. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് ഇത്തരത്തില്‍ അവധി ഒരുകാരണവശാലും അനുവദിക്കാനാകില്ല എന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും ചൂണ്ടിക്കാട്ടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new