Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍നിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും

ചർച്ചകള്‍ ഊർജ്ജിതത്തില്‍... രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകള്‍ക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം.മണി. ഘടകക്ഷികളുടെ അഭിപ്രായം തേടി എന്താണു സംഭവിച്ചതെന്നു പരിശോധിക്കും. തോറ്റെന്നത് ശരിയാണ്. ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായ തിരിച്ചടിയുണ്ടായി. എന്തുകൊണ്ട് തോറ്റുവെന്നത് കണ്ടെത്തണം. അഖിലേന്ത്യാനേതൃത്വത്തിന്റെ സഹായത്തോടെയും പരിശോധന നടത്തി തിരുത്തല്‍ നടപടികള്‍ വരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു.

''തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലിത്. നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒരെണ്ണം മാത്രമാണു തിരഞ്ഞെടുപ്പ്. ഉണ്ടായതു ഭരണവിരുദ്ധ വികാരമാണോയെന്നു വിലയിരുത്താതെ പറയാന്‍ കഴിയില്ല. സംസ്ഥാനതലത്തില്‍ ഉണ്ടായ തിരിച്ചടിയുടെ ഭാഗമാണ് ഇടുക്കി ജില്ലയിലും ഉണ്ടായത്. ഒന്നുകില്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ജനങ്ങള്‍ ചിന്തിക്കുന്നതില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് ഞങ്ങള്‍ പരിശോധിക്കും.

ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനുള്ളത്. ഉമ്മന്‍ ചാണ്ടിയോ, അതോ അയാളുടെ മകനോ. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട. മുണ്ടും മടക്കിക്കുത്തി ഇറങ്ങി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ആളുകള്‍ വിഡ്ഢികളാണ്. വോട്ട് പെട്ടിക്കകത്ത് ആകുന്നതിന് മുമ്പേ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയ ഒരു പാര്‍ട്ടിയെ കുറിച്ച്‌ എന്ത് പറയനാണ്''- മണി വിശദീകരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new