Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച്‌ എത്തി..വളഞ്ഞ് എസ് പി ജി..

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച്‌ എത്തി..വളഞ്ഞ് എസ് പി ജി..

ആശങ്കയോടെ രാജ്യങ്ങള്‍... ട്രംപിൻറെ ഹോർമുസ് തടയല്‍ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലില്‍ അമേരിക്കക്ക് പുതിയ പണി! ബാബ് അല്‍ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങള്‍ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കില്‍ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉള്‍പ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകളിലാണ് ഒരു രാജ്യത്തും എത്തുമ്പോള്‍ നരേന്ദ്ര മോദിക്ക് ലഭിക്കുനന് സ്വീകാര്യത കണ്ടു ഞെട്ടുകയാണ് ലോകം മുഴുവൻ . മൂന്ന് രാഷ്ട്രങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡില്‍
എത്തിയിരിക്കുകയാണ് . 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്.പക്ഷെ കഴിഞ്ഞ ദിവസം
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച.

അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര തലത്തിലും സുരക്ഷാ വൃത്തങ്ങളിലും വന്‍ ഞെട്ടലുളവാക്കിയ സംഭവത്തില്‍, വിദ്വേഷ മുദ്രാവാക്യങ്ങളുമായി തീവ്ര വലതുപക്ഷവാദി ഹോട്ടലിനുള്ളില്‍ കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്നും കുടിയേറ്റം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും അലറിവിളിച്ച 22-കാരനായ ഹ്യൂഗോ ലെനോണ്‍ എന്ന തീവ്ര വലതുപക്ഷക്കാരനെ പിന്നീട് സുരക്ഷാസേന ബലംപ്രയോഗിച്ച്‌ കീഴടക്കി അറസ്റ്റ് ചെയ്തു നീക്കി.മെല്‍ബണിലെ ആഡംബര ഹോട്ടല്‍ ലോബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥരും നില്‍ക്കുമ്പോഴായിരുന്നു ആ നാടകീയ നീക്കങ്ങള്‍.

ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഹ്യൂഗോ ലെനോണ്‍ താഴേക്ക് നോക്കി അലറിവിളിക്കുകയായിരുന്നു. 'ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട! കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്!'. വിദ്വേഷം നിറഞ്ഞ വാക്കുകളോടെ ഇയാള്‍ അലറിവിളിച്ചതോടെ ഹോട്ടല്‍ ലോബിയിലുണ്ടായിരുന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും ഓസ്ട്രേലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഒരു നിമിഷം അമ്പരന്നു. പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് വരെ ഇയാളുടെ ശബ്ദമെത്തിയത് അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

വ്യാഴാഴ്ച മെല്‍ബണിലെ മാർവല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യൻസമൂഹത്തെ മോദി അഭിസംബോധന ചെയ്ത സമയത്തും അവിടെയുമെത്തി പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ആ നീക്കം വിജയം കണ്ടില്ല. പിന്നാലെ ഇയാള്‍ അവിടെനിന്ന് പോവുകയും ചെയ്തു. ഇൻഫ്‌ലുവൻസറായ ഹ്യൂഗോയുടെ സോഷ്യല്‍ മീഡിയയിലെ പേര് ഓസ്പില്‍ എന്നാണ്.ലോകനേതാക്കള്‍ എത്തുമ്പോള്‍ ഒരുക്കുന്ന വിവിഐപി സുരക്ഷാ പ്രോട്ടോക്കോളുകള്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തിയാണ് ഹ്യൂഗോ ലെനോണ്‍ ഹോട്ടലിനുള്ളില്‍ പ്രവേശിച്ചത്.

പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിനെക്കുറിച്ചും അദ്ദേഹത്തിന്റെ യാത്രാസമയങ്ങളെക്കുറിച്ചുമുള്ള അതീവ രഹസ്യ വിവരങ്ങള്‍ ഇയാള്‍ എങ്ങനെ അറിയാന്‍ ഇടയായി എന്നതില്‍ ദുരൂഹതയേറുന്നു. ഹോട്ടലിലെ നുഴഞ്ഞുകയറ്റം:സുരക്ഷാ പരിശോധനകളും മെറ്റല്‍ ഡിറ്റക്ടറുകളും കടന്ന് ഹോട്ടലിന്റെ ബാല്‍ക്കണി വരെ ഇയാള്‍ക്ക് എങ്ങനെ എത്തിപ്പെടാന്‍ കഴിഞ്ഞു എന്നതിനെക്കുറിച്ച്‌ പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അന്വേഷണം ഊര്‍ജ്ജിതം: ഹോട്ടലിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ അതോ സുരക്ഷാ രേഖകള്‍ ചോര്‍ന്നതാണോ എന്നതിനെക്കുറിച്ച്‌ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും സംയുക്ത അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new