പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതേസമയം തൃശൂരില്‍ ഷിഗെല്ല റിപ്പോർട്ട് ചെയ്തു. വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികള്‍ക്ക് രോഗബാധ. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഏഴും നാലും വയസ്സുള്ള കുട്ടികള്‍ക്കാണ് രോഗ ബാധ. അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മ വീട്ടില്‍ പോയി മടങ്ങി വന്നതായിരുന്നു. തൃശ്ശൂർ മെഡിക്കല്‍ കോളേജിലാണ് കുട്ടികള്‍ ചികിത്സയില്‍ ഉള്ളത്.

