Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവർ നസറുദ്ദീനാണ് മരിച്ചത്.

കല്ലടിക്കോടിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് മുണ്ടൂർ മുതല്‍ കല്ലടിക്കോടുവരെ ഗതാഗത തടസ്സം രൂപപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലോറികളിലൊന്നില്‍ വളർത്തുമൃഗങ്ങള്‍ക്ക് കൊടുക്കാനുള്ള അറക്കപ്പൊടിയായിരുന്നു. ഈ ലോറിയിലെ ഡ്രൈവറായിരുന്നു മരിച്ച നസറുദ്ദീൻ.

അപകടത്തില്‍ കണ്ടെയ്‌നർ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടം കണ്ട് വാഹനത്തില്‍ നിന്ന് പെട്ടെന്ന് ഇറങ്ങിയതിനാലാണ് ജീവപായമില്ലാതെ രക്ഷപ്പെട്ടതെന്ന് കണ്ടെയ്‌നർ ലോറി ഡ്രൈവർ വ്യക്തമാക്കി. സ്ഥലത്ത് ക്രെയിനുകളെത്തി വാഹനങ്ങള്‍ നീക്കുന്നതിനാല്‍ ഗതാഗത തടസ്സം രൂപപ്പെടുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new