മകന്റെ വസ്ത്രം കൈയ്യില്‍ അമർത്തി പിടിച്ച് അലമുറയിട്ട് കരയുന്ന അമ്മ. കരഞ്ഞ് തളർന്ന് സഹോദരി
എറണാകുളം അങ്കമാലിയിലെ കിടങ്ങൂരില്‍ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാർ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പൻ നേതൃത്വം നല്‍കിയിട്ടുണ്ട്.
സെന്റർ ഫോർ കണ്‍സ്യൂമർ എജ്യുക്കേഷൻ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പൻ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.
1982 ല്‍ കേരള സർവകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പൻ, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു.

