കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സെലീന (42) യാണ് മരിച്ചത്. വീട്ടു പരിസരത്തു നിന്നാണ് യുവതിയ്ക്കു പാമ്പിന്റെ കടിയേറ്റത്. തിരുവനന്തപുരത്ത് ആശാ വര്‍ക്കര്‍ക്കും പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. വര്‍ക്കല ചരുവിള വീട്ടില്‍ ഷംനയ്ക്കാണ് കടിയേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്നു ബന്ധുക്കള്‍ വ്യക്തമാക്കി.

