Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാണക്കാട് മണ്ണിടിച്ചില്‍; വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍

പാണക്കാട് മണ്ണിടിച്ചില്‍; വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍

കോടതിയില്‍ നടന്നത് ഇത് ED വാദിച്ച്‌ കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി

സൂക്ഷിക്കണം സൈറണ്‍ മുഴങ്ങി..!! 2 മണിക്കൂറില്‍ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം

മലപ്പുറം വേങ്ങര റോഡില്‍ പാണക്കാട് നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ .

റോഡിലുള്ള തടസ്സങ്ങള്‍ നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നല്‍കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കും.ആവശ്യമായ
സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നല്‍കി. ഉദ്യോഗസ്ഥ സംഘം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം സന്ദർശിച്ചു

മലപ്പുറം വേങ്ങര റോഡില്‍ പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം എ.ഡി.എം അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് സ്ഥലം സന്ദർശനം. നിർമ്മാണ പ്രവർത്തനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്.

എ.ഡി.എം അൻവർ സാദത്ത് പി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നജീബ് സി കെ, ഏറനാട് തഹസില്‍ദാർ സുനില്‍ ശങ്കർ പി, ജില്ലാ ഫയർ ഓഫീസർ അനൂപ് ടി, ജില്ലാ ജിയോളജിസ്റ്റ് റീന നാരായണൻ തുടങ്ങിയവർസ്ഥലം സന്ദർശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new