തായ്ലൻഡിനെ 94 റണ്‍സിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...
പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തി. വലത് കാല്‍വിരലിലെ സ്ട്രെസ് റിയാക്ഷനെ തുടർന്നാണ് സായി സുദർശൻ പരമ്പരയില്‍ നിന്ന് പുറത്തായത്.
2024 ലാണ് സർഫറാസ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഇതുവരെ ആറ് ടെസ്റ്റുകളില്‍ നിന്ന് 371 റണ്‍സ് നേടിയ താരം ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
2025 ലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി ഏഴ് മത്സരങ്ങളില്‍ നിന്ന് 429 റണ്‍സും സർഫറാസ് നേടിയിരുന്നു. അതേസമയം, പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുമ്രയും വാഷിങ്ടണ്‍ സുന്ദറും നേരത്തെ തന്നെ ടീമില്‍ നിന്ന് പുറത്തായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗാലെയില്‍ തുടങ്ങും. രണ്ടാം മത്സരം ഓഗസ്റ്റ് 23 ന് കൊളംബോയിലെ എസ്‌എസ്‌സി സ്റ്റേഡിയത്തില്‍ നടക്കും.

