Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാര്‍ട്ടിക്കകത്തെ തന്റെ ഒറ്റപ്പെടല്‍ മറച്ചുപിടിക്കാനും പാര്‍ട്ടിയുടെ യഥാര്‍ത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോണ്‍

പാര്‍ട്ടിക്കകത്തെ തന്റെ ഒറ്റപ്പെടല്‍ മറച്ചുപിടിക്കാനും പാര്‍ട്ടിയുടെ യഥാര്‍ത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോണ്‍

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച്‌ മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയില്‍ ചക്രശ്വാസം വലിച്ച്‌ പിണറായി..

അയ്യോ!! എന്റെ മോള്‍ പാവം... EDയുടെ സർജിക്കല്‍ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങള്‍ക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രസംഗങ്ങള്‍ പാർട്ടിവിട്ട് മത്സരിച്ച്‌ എംഎല്‍എമാരായി വിജയിച്ച നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവർത്തകരെ നിർവീര്യരാക്കാനുമുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ലെന്ന് സിഎംപി ജനറല്‍ സെക്രട്ടറിയും ഗതാഗത മന്ത്രിയുമായ സി.പി ജോണ്‍.

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടല്‍ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനകത്ത് പിണറായി വിജയനെതിരെ തന്നെ ശക്തമായ ചർച്ചകളും നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനവും ഒഴിയണം എന്ന ആവശ്യം സിപിഎം ബ്രാഞ്ച്തലം മുതല്‍ സംസ്ഥാനതലം വരെ ഉയർന്നുകഴിഞ്ഞു. പിണറായിയുടെ പ്രസംഗ വേദികളില്‍ സംസ്ഥാന നേതാക്കളോ കണ്ണൂരിലെ പ്രമുഖ നേതാക്കളോ പങ്കെടുക്കാതിരുന്നത് ഏറെ ശ്രദ്ധേയമാണ്.

പാർട്ടി തിരുത്തണം എന്ന കേന്ദ്രകമ്മിറ്റിയുടെ നിർദേശത്തിന് പകരം പാർട്ടിയല്ല, ജനങ്ങളാണ് തിരുത്തേണ്ടതെന്ന പിണറായിയുടെ പ്രസ്താവന തന്നെ തിരുത്താൻ ആരും വരേണ്ടതില്ലെന്ന മുന്നറിയിപ്പാണ്. അതിനുമപ്പുറം, തന്നെ മാറ്റാനും തിരുത്താനും ശ്രമിച്ചാല്‍ താൻ വെറുതെയിരിക്കില്ലെന്ന മുന്നറിയിപ്പുമാണ് പിണറായി വിജയന്റെ പ്രസംഗങ്ങളുടെ സാരാംശം. സിപിഎമ്മിനകത്ത് ഉരുണ്ടികൂടിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സംഘടനാ പ്രശ്നങ്ങള്‍ രാഷ്ട്രീയ രൂപം പ്രാപിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് സി.പി ജോണ്‍ ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new