Dailyhunt
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ തുടങ്ങിയവർ അനുശോചനം അറിയിച്ചു

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഏപ്രില്‍ 22 , 23 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 23 നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുന്നോടിയായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളില്‍ മാത്രമാണ് നിയന്ത്രണം ബാധകമാവുക. രാത്രി 6 മുതല്‍ രാവിലെ 6 വരെയാണ് ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കുള്ളത്. ഈ ദിവസങ്ങളില്‍ ബൈക്ക് റാലികള്‍ പൂര്‍ണമായും നിരോധിച്ചുിട്ടുണ്ട്.

നിലവില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി. പോളിങ് ദിനത്തില്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രമേ പിന്‍സീറ്റ് യാത്ര അനുവദിക്കൂ. രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നുമാണ് നടക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new