Wednesday, 05 Aug, 9.22 am മലയാളി വാര്‍ത്ത

ന്യൂസ്
പശ്ചിമ ബംഗാളില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ടു ബി.എസ്.എഫ്. ജവാന്‍മാര്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ദിനാജ്പുര്‍ ജില്ലയിലെ റായ്ഗഞ്ജ് പോലീസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ടു ബി.എസ്.എഫ്. ജവാന്‍മാര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വെടിയുതിര്‍ത്ത ത്രിപുര സ്വദേശിയായ കോണ്‍സ്റ്റബിള്‍ ഉത്തം സൂത്രധാര്‍ പിന്നീടു പോലീസില്‍ കീഴടങ്ങി.

രാത്രി പതിനൊന്നേ മുക്കാലോടെ സര്‍വീസ് റിവോള്‍വറില്‍നിന്ന് സൂത്രധാര്‍ ആകാശത്തേക്കു നിറയൊഴിച്ചു. ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കുനേരേയും ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിങ് ഭാട്ടി, കോണ്‍സ്റ്റബിള്‍ അനുജ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സൂത്രധാറിനു മേലധികാരികളെക്കുറിച്ച്‌ പരാതികളുണ്ടായിരുന്നെന്നും ഇതു പരിഹരിക്കാത്തതില്‍ പ്രകോപിതനായാണ് വെടിയുതിര്‍ത്തതെന്നും ബി.എസ്.എഫ്. വൃത്തങ്ങള്‍ സൂചന നല്‍കി. അതേസമയം കൊല്ലപ്പെട്ടവരുമായി സൂത്രധാറിനു പ്രശ്നങ്ങളില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top