പത്തനംതിട്ട പന്തളം സ്വദേശി ജിബു ജോർജ് (44) ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനില്‍ നിര്യാതനായി. ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്. അമ്മയും ഒരു മകനുമുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

