Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാല്‍ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച്‌ മുഖ്യൻ..!

വീണയുടെ കരിമണല്‍ വെട്ടില്‍ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയില്‍ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !

കണ്ണൂരില്‍ അയല്‍വാസിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റിലായി. വീട്ടിലേക്ക് വന്ന കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരിയാരം പൊലീസാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിയാരം കാപ്പുങ്ങല്‍ സ്വദേശി ഇ.വി. ഗോപിനാഥനെ (62) ആണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ആണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഴകാരണം സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടി കളിക്കാന്‍ പോയതായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഗോപിനാഥന്‍ കുട്ടിയെ ബലമായി വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഗോപിനാഥന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യം ഭയം മൂലം പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീടാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതിനുശേഷമാണ് പോക്‌സോ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new