ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി
യുപിഐ ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള സൗജന്യം തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അത് വ്യാപാരികളില്‍നിന്ന് മാത്രമായിരിക്കും.
ബാങ്കുകള്‍ക്കും ഫിൻടെക് സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ഇത്തരത്തില്‍ ഈടാക്കുന്ന ഫീസ് ഉപകരിക്കുമെന്നും ധനമന്ത്രി .
ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകള്‍ പരിഹരിക്കാനാണ് ധനമന്ത്രി ഈ വിശദീകരണം നല്‍കിയത്.
അതേസമയം, വ്യാപാരികള്‍ക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ബാധകമാകും. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും വ്യാപാരികളില്‍നിന്ന് ഈടാക്കുന്ന തുകയാണ് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. ഇടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്കല്ല, വ്യാപാരികള്‍ക്കാണ് ഇത് ബാധകമാകുക.

